Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cyber Fraud

പ​ഹ​ൽ​ഗാം ഭീ​ക​ര​രു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ത​ട്ടി​പ്പ്; വ​യോ​ധി​ക​യ്ക്ക് ന​ഷ്ട​മാ​യ​ത് 1.58 കോ​ടി

ക​ണ്ണൂ​ർ: പ​ഹ​ൽ​ഗാം ഭീ​ക​ര​രു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞ് വ​യോ​ധി​ക​യി​ൽ നി​ന്ന് 1.58 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. ക​ണ്ണൂ​ർ സ്വ​ദേ​ശി​നി​യാ​യ മീ​ര സോ​മ​സു​ന്ദ​ര​ത്തി​ന്‍റെ പ​ണ​മാ​ണ് ന​ഷ്ട​മാ​യ​ത്. സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന വ്യാ​ജേ​ന വാ​ട്സ് ആ​പ്പ് കോ​ളി​ൽ ബ​ന്ധ​പ്പെ​ട്ട സം​ഘ​മാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശോ​ധ​ന​ക്കി​ടെ വ​യോ​ധി​ക​യു​ടെ ആ​ധാ​ർ കാ​ർ​ഡ് ക​ണ്ടെ​ത്തി​യെ​ന്നും ഭീ​ക​ര​ർ​ക്ക് പ​ണം കൈ​മാ​റി​യോ​യെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും ഇ​വ​ർ പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ചു. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ക്കൗ​ണ്ടി​ലു​ള്ള മു​ഴു​വ​ൻ പ​ണ​വും കൈ​മാ​റ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ങ്ങ​നെ ഘ​ട്ടം ഘ​ട്ട​മാ​യി വ​യോ​ധി​ക​യു​ടെ പ​ക്ക​ൽ നി​ന്ന് പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. 1.58 കോ​ടി​ക്ക് പു​റ​മേ 50 ല​ക്ഷം രൂ​പ കൂ​ടി അ​ധി​കം ന​ൽ​കാ​ൻ ഒ​രു​ങ്ങു​ന്ന സ​മ​യ​ത്താ​ണ് സം​ഭ​വം ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ന്ന​ത്. പി​ന്നീ​ട് പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

National

സൈബർ തട്ടിപ്പ് : സിബിഐ കുറ്റപത്രം സമർപ്പിച്ചു

ന്യൂ​​​ഡ​​​ൽ​​​ഹി: സൈ​​​ബ​​​ർ ത​​​ട്ടി​​​പ്പി​​​ന്‍റെ പേ​​​രി​​​ൽ നാ​​​ല് ചൈ​​​നീ​​​സ് പൗ​​​ര​​​ന്മാ​​​രു​​​ൾ​​​പ്പെ​​​ടെ 17 പേ​​​ർ​​​ക്കെ​​​തി​​​രേ​​​യും 58 ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കെ​​​തി​​​രേ​​​യും കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ച് സി​​​ബി​​​ഐ. 2020 മു​​​ത​​​ൽ ഇ​​​ന്ത്യ​​​യി​​​ൽ ഷെ​​​ൽ ക​​​ന്പ​​​നി​​​ക​​​ൾ വ​​​ഴി ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തി​​​യ സം​​​ഘം ഏ​​​ക​​​ദേ​​​ശം 1000 കോ​​​ടി രൂ​​​പ വി​​​ദേ​​​ശ​​​ത്തേ​​​ക്കു കൈ​​​മാ​​​റ്റം ചെ​​​യ്ത​​​താ​​​യി അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്തി.

സൈ​​​ബ​​​ർ ത​​​ട്ടി​​​പ്പി​​​ന്‍റെ പേ​​​രി​​​ൽ ഈ ​​​വ​​​ർ​​​ഷം ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ൽ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യ മൂ​​​ന്ന് ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​ന്മാ​​​രി​​​ൽ​​​നി​​​ന്നു ല​​​ഭി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ഡി​​​ജി​​​റ്റ​​​ൽ ത​​​ട്ടി​​​പ്പി​​​ന്‍റെ വ​​​ലി​​​യ റാ​​​ക്ക​​​റ്റി​​​ലേ​​​യ്ക്ക് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം എ​​​ത്തു​​​ന്ന​​​ത്.


വ്യാ​​​ജ ലോ​​​ണ്‍ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ, നി​​​ക്ഷേ​​​പ പ​​​ദ്ധ​​​തി​​​ക​​​ൾ, മ​​​ണി ചെ​​​യി​​​ൻ മോ​​​ഡ​​​ലു​​​ക​​​ൾ, വ്യാ​​​ജ പാ​​​ർ​​​ട്ട് ടൈം ​​​ജോ​​​ലി വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ൾ, ഓ​​​ണ്‍ലൈ​​​ൻ ഗെ​​​യി​​​മിം​​​ഗ് പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ൾ എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു പേ​​​രി​​​ൽ​​​നി​​​ന്ന് കോ​​​ടി​​​ക​​​ളാ​​​ണു സം​​​ഘം ത​​​ട്ടി​​​യെ​​​ടു​​​ത്ത​​​ത്.


ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ലു​​​ള്ള സൈ​​​ബ​​​ർ ക്രൈം ​​​കോ-​​​ഓ​​​ർ​​​ഡി​​​നേ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ​​​നി​​​ന്നു ല​​​ഭി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് റാ​​​ക്ക​​​റ്റി​​​നെ​​​തി​​​രേ കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത്. തു​​​ട​​​ക്ക​​​ത്തി​​​ൽ ഒ​​​റ്റ​​​പ്പെ​​​ട്ട കേ​​​സു​​​ക​​​ളാ​​​ണെ​​​ന്നു തോ​​​ന്നി​​​യെ​​​ങ്കി​​​ലും ത​​​ട്ടി​​​പ്പി​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ച ആ​​​പ്ലി​​​ക്കേ​​​ഷ​​​നു​​​ക​​​ൾ, പേ​​​മെ​​​ന്‍റ് ഗേ​​​റ്റ്‌​​​വേ​​​ക​​​ൾ, ഡി​​​ജി​​​റ്റ​​​ൽ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ സ​​​മാ​​​ന​​​ത​​​ക​​​ളാ​​​ണ് ത​​​ട്ടി​​​പ്പി​​​നു​​​പി​​​ന്നി​​​ൽ വ​​​ലി​​​യ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യു​​​ണ്ടെ​​​ന്ന നി​​​ഗ​​​മ​​​ന​​​ത്തി​​​ലേ​​​ക്ക് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തെ എ​​​ത്തി​​​ച്ച​​​ത്.


ഗൂ​​​ഗി​​​ൾ പ​​​ര​​​സ്യ​​​ങ്ങ​​​ൾ, ബ​​​ൾ​​​ക്ക് എ​​​സ്എം​​​എ​​​സ് കാ​​​ന്പ​​​യി​​​നു​​​ക​​​ൾ, ഒ​​​ന്നി​​​ല​​​ധി​​​കം ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ തു​​​ട​​​ങ്ങി വി​​​വി​​​ധ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​കൊ​​​ണ്ടാ​​​യി​​​രു​​​ന്നു കു​​​റ്റ​​​വാ​​​ളി​​​ക​​​ൾ ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ക​​​ണ്ടെ​​​ത്തി. ത​​​ട്ടി​​​പ്പി​​​നാ​​​യി 111 ഷെ​​​ൽ ക​​​ന്പ​​​നി​​​ക​​​ളാ​​​ണ് സം​​​ഘം ആ​​​രം​​​ഭി​​​ച്ച​​​ത്. നേ​​​ര​​​ത്തേ, ക​​​ർ​​​ണാ​​​ട​​​ക, ത​​​മി​​​ഴ്നാ​​​ട്, കേ​​​ര​​​ളം, ആ​​​ന്ധ്രാ​​​പ്ര​​​ദേ​​​ശ്, ജാ​​​ർ​​​ഖ​​​ണ്ഡ്, ഹ​​​രി​​​യാ​​​ന എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​യി 27 സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ഡി​​​ജി​​​റ്റ​​​ൽ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ, രേ​​​ഖ​​​ക​​​ൾ എ​​​ന്നി​​​വ പി​​​ടി​​​ച്ചെ​​​ടു​​​ത്തി​​​രു​​​ന്നു.

National

മ്യാൻമറിലെ സൈബർ തട്ടിപ്പുകേന്ദ്രങ്ങളിൽനിന്ന് 270 ഇന്ത്യക്കാരെ തിരിച്ചയച്ചു

ന്യൂ​​​ഡ​​​ൽ​​​ഹി: മ്യാ​​​ൻ​​​മ​​​റി​​​ലെ സൈ​​​ബ​​​ർ ത​​​ട്ടി​​​പ്പു​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന ഇ​​​ന്ത്യ​​​ക്കാ​​​രെ തി​​​രി​​​ച്ച​​​യ​​​ച്ചു. 26 സ്ത്രീ​​​ക​​​ള​​​ട​​​ക്ക​​​മു​​​ള്ള 270 ഇ​​​ന്ത്യ​​​ക്കാ​​​രെ​​​യാ​​​ണ് ഇ​​​ന്ത്യ​​​ൻ വ്യോ​​​മ​​​സേ​​​ന​​​യു​​​ടെ ര​​​ണ്ട് പ്ര​​​ത്യേ​​​ക വി​​​മാ​​​ന​​​ത്തി​​​ൽ തി​​​രി​​​ച്ച​​​യ​​​ച്ച​​​തെ​​​ന്ന് താ​​​യ്‌​​​ല​​​ൻ​​​ഡി​​​ലെ ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി അ​​​റി​​​യി​​​ച്ചു.

മ്യാ​​​ൻ​​​മ​​​റി​​​ൽ​​​നി​​​ന്ന് ക​​​ഴി​​​ഞ്ഞ​​​മാ​​​സം താ​​​യ്‌​​​ല​​​ൻ​​​ഡ് അ​​​തി​​​ർ​​​ത്തി ക​​​ട​​​ന്ന 465 ഇ​​​ന്ത്യ​​​ക്കാ​​​രാ​​​ണ് താ​​​യ്‌​​​ല​​​ൻ​​​ഡ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ മാ​​​തൃ​​​രാ​​​ജ്യ​​​ത്തേ​​​ക്കു തി​​​രി​​​കെ​​​യെ​​​ത്തു​​​ന്ന​​​ത്. ഇ​​​വ​​​രി​​​ൽ ശേ​​​ഷി​​​ക്കു​​​ന്ന 170 പേ​​​രെ അ​​​ടു​​​ത്ത തി​​​ങ്ക​​​ളാ​​​ഴ്ച തി​​​രി​​​കെ അ​​​യ​​​യ്ക്കു​​​മെ​​​ന്ന് താ​​​യ് ക​​​ര​​​സേ​​​ന​​​യു​​​ടെ ക​​​മാ​​​ൻ​​​ഡ​​​ർ മേ​​​ജ​​​ർ ജ​​​ന​​​റ​​​ൽ മൈ​​​ത്രീ ചു​​​പ്രീ​​​ച്ച അ​​​റി​​​യി​​​ച്ചു.

മ്യാ​​​ൻ​​​മ​​​ർ ന​​​ഗ​​​ര​​​മാ​​​യ മ്യ​​​വാ​​​ഡി​​​യി​​​ലെ സൈ​​​ബ​​​ർ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളു​​​ടെ കേ​​​ന്ദ്ര​​​മാ​​​യ കെ.​​​കെ. പാ​​​ർ​​​ക്കി​​​ൽ ക​​​ഴി​​​ഞ്ഞ​​​മാ​​​സം മ്യാ​​​ൻ​​​മ​​​ർ സൈ​​​ന്യം റെ​​​യ്ഡ് ന​​​ട​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​യി​​​രു​​​ന്നു 28 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള 1500ലേ​​​റെ​​​പ്പേ​​​ർ താ​​​യ്‌​​​ല​​​ൻ​​​ഡി​​​ലെ​​​ത്തി​​​യ​​​ത്.

സൈ​​​ബ​​​ർ ത​​​ട്ടി​​​പ്പു​​​ക​​​ളും അ​​​ന​​​ധി​​​കൃ​​​ത ചൂ​​​താ​​​ട്ട​​​വും ത​​​ട​​​യു​​​ന്ന​​​തി​​​നാ​​​യി മ്യാ​​​ൻ​​​മ​​​ർ സേ​​​ന ന​​​ട​​​ത്തി​​​യ ഓ​​​പ്പ​​​റേ​​​ഷ​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് താ​​​യ്‌​​​ല​​​ൻ​​​ഡി​​​ൽ അ​​​ഭ​​​യം പ്രാ​​​പി​​​ച്ച വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള​​​വ​​​രെ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി രാ​​​ജ്യ​​​ത്തേ​​​ക്കു പ്ര​​​വേ​​​ശി​​​ച്ച​​​തി​​​ന് താ​​​യ് അ​​​ധി​​​കൃ​​​ത​​​ർ ത​​​ട​​​ങ്ക​​​ലി​​​ലാ​​​ക്കി​​​യി​​​രു​​​ന്നു. ഐ​​​ടി ജോ​​​ലി ന​​​ൽ​​​കാ​​​മെ​​​ന്ന വ്യാ​​​ജ വാ​​​ഗ്ദാ​​​നം ന​​​ൽ​​​കി തൊ​​​ഴി​​​ൽ ത​​​ട്ടി​​​പ്പി​​​നി​​​ര​​​യാ​​​യ​​​വ​​​രാ​​​ണ് ഇ​​​വ​​​രി​​​ൽ പ​​​ല​​​രും. ഇ​​​വ​​​ർ പി​​​ന്നീ​​​ട് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ക്രി​​​മി​​​ന​​​ൽ സി​​​ൻ​​​ഡി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ കെ​​​ണി​​​ക​​​ളി​​​ൽ​​​പെടു​​​ക​​​യാ​​​യി​​​രു​​​ന്നു.


ത​​​ട്ടി​​​പ്പു​​​ക​​​ളി​​​ൽ ഏർ​​​പ്പെ​​​ട്ട് ഇ​​​പ്പോ​​​ഴും മ്യാ​​​ൻ​​​മ​​​റി​​​ൽ ക​​​ഴി​​​യു​​​ന്ന ഇ​​​ന്ത്യ​​​ക്കാ​​​രെ തി​​​രി​​​ച്ച​​​യ​​​യ്ക്കു​​​ന്ന​​​തി​​​ന് താ​​​യ്‌​​​ല​​​ൻ​​​ഡി​​​ലെ​​​യും മ്യാ​​​ൻ​​​മ​​​റി​​​ലെ​​​യും ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി​​​ക​​​ൾ അ​​​ത​​​ത് സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്ന് താ​​​യ്‌​​​ല​​​ൻ​​​ഡി​​​ലെ ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി അ​​​റി​​​യി​​​ച്ചു. ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സം​​​ഘ​​​ട​​​ന​​​യു​​​ടെ ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് കെ.​​​കെ. പാ​​​ർ​​​ക്ക് പോ​​​ലു​​​ള്ള സൈ​​​ബ​​​ർ ത​​​ട്ടി​​​പ്പു​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ പ്ര​​​തി​​​വ​​​ർ​​​ഷം 4000 കോ​​​ടി ഡോ​​​ള​​​റോ​​​ളം സ​​​ന്പാ​​​ദി​​​ക്കു​​​ന്നു​​​ണ്ട്.

Kerala

സൈബർ തട്ടിപ്പ്: മട്ടന്നൂരിലെ ഡോക്ടറുടെ 4.43 കോടി നഷ്ടമായി

ക​​​ണ്ണൂ​​​ർ: നി​​​ക്ഷേ​​​പി​​​ക്കു​​​ന്ന തു​​​ക​​​യു​​​ടെ ഇ​​​ര​​​ട്ടി ന​​​ൽ​​​കാ​​​മെ​​​ന്ന വാ​​​ട്സാ​​​പ്പ് സ​​​ന്ദേ​​​ശ​​​ത്തി​​​ൽ വി​​​ശ്വ​​​സി​​​ച്ച് ക​​​ണ്ണൂ​​​രി​​​ൽ ഡോ​​​ക്ട​​​ർ​​​ക്കു ന​​​ഷ്ട​​​മാ​​​യ​​​ത് 4,43,20,000 രൂ​​​പ. മ​​​ട്ട​​​ന്നൂ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ ഡോ​​​ക്ട​​​ർ​​​ക്കാ​​​ണ് വ​​​ൻ​​​തു​​​ക ന​​​ഷ്ട​​​മാ​​​യ​​​ത്. ഏ​​​പ്രി​​​ൽ മു​​​ത​​​ൽ ജൂ​​​ൺ 25 വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ലാ​​​ണ് പ​​​ല​​​ത​​​വ​​​ണ​​​ക​​​ളി​​​ലാ​​​യി പ​​​ണം ത​​​ട്ടി​​​യെ​​​ടു​​​ത്ത​​​ത്.

വാ​​​ട്സാ​​​പ്പ് വ​​​ഴി മെ​​​സേ​​​ജ് ക​​​ണ്ട് വ്യാ​​​ജ ഷെ​​​യ​​​ർ ട്രേ​​​ഡിം​​​ഗ് പ്ലാ​​​റ്റ്ഫോം വ​​​ഴി ട്രേ​​​ഡിം​​​ഗ് ചെ​​​യ്യാ​​​ൻ ശ്ര​​​മി​​​ച്ച പ​​​രാ​​​തി​​​ക്കാ​​​ര​​​നെ​​​ക്കൊ​​​ണ്ട് പ്ര​​​തി​​​ക​​​ൾ വി​​​വി​​​ധ അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലേ​​​ക്കു പ​​​ണം നി​​​ക്ഷേ​​​പി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പ​​​രാ​​​തി​​​ക്കാ​​​ര​​​ൻ പ​​​ണം പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​പ്പോ​​​ൾ വി​​​വി​​​ധ ചാ​​​ർ​​​ജു​​​ക​​​ൾ എ​​​ന്ന് പ​​​റ​​​ഞ്ഞു വീ​​​ണ്ടും പ​​​ണം വാ​​​ങ്ങി​​​യെ​​​ടു​​​ത്ത് നി​​​ക്ഷേ​​​പി​​​ച്ച പ​​​ണ​​​മോ വാ​​​ഗ്ദാ​​​നം ചെ​​​യ്ത ലാ​​​ഭ​​​മോ ന​​​ല്‍കാ​​​തെ വ​​​ഞ്ചി​​​ച്ചെ​​​ന്നാ​​​ണു പ​​​രാ​​​തി. ക​​​ണ്ണൂ​​​ർ സി​​​റ്റി സൈ​​​ബ​​​ർ ക്രൈം ​​​പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു.

വാ​​​ട്സാ​​​പ്പ് വ​​​ഴി പാ​​​ർ​​​ട്ട് ടൈം ​​​ജോ​​​ലി ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി പ്ര​​​തി​​​ക​​​ളു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം വി​​​വി​​​ധ ടാ​​​സ്കു​​​ക​​​ൾ​​​ക്കു പ​​​ണം ന​​​ല്കി​​​യ പി​​​ണ​​​റാ​​​യി സ്വ​​​ദേ​​​ശി​​​യു​​​ടെ 6,25,000 രൂ​​​പ ന​​​ഷ്‌​​​ട​​​മാ​​​യി. ടെ​​​ല​​​ഗ്രാം വ​​​ഴി പാ​​​ര്‍ട്ട് ടൈം ​​​ജോ​​​ലി ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി പ്ര​​​തി​​​ക​​​ളു​​​ടെ നി​​​ര്‍ദേ​​​ശ​​​പ്ര​​​കാ​​​രം വി​​​വി​​​ധ ടാ​​​സ്കു​​​ക​​​ൾ​​​ക്കു വി​​​വി​​​ധ അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലേ​​​ക്കു പ​​​ണം നി​​​ക്ഷേ​​​പി​​​ച്ച ച​​​ക്ക​​​ര​​​ക്ക​​​ല്ല് സ്വ​​​ദേ​​​ശി​​​യു​​​ടെ 2,05,000 രൂ​​​പ ന​​​ഷ്‌​​​ട​​​മാ​​​യി. ഫേ​​​സ്ബു​​​ക്കി​​​ൽ പ​​​ര​​​സ്യം ക​​​ണ്ട് പ​​​ർ​​​ച്ചേ​​​സ് ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി പ​​​ണം ന​​​ല്കി​​​യ പി​​​ണറാ​​​യി സ്വ​​​ദേ​​​ശി​​​യു​​​ടെ 74,000 രൂ​​​പ ന​​​ഷ്‌​​​ട​​​മാ​​​യി.

ഓ​​​ൺ​​​ലൈ​​​ൻ ലോ​​​ൺ ന​​​ൽ​​​കാ​​​മെ​​​ന്ന് പ​​​റ​​​ഞ്ഞു വി​​​വി​​​ധ ചാ​​​ർ​​​ജു​​​കളെന്ന വ്യാജേന പി​​​ണ​​​റാ​​​യി സ്വ​​​ദേ​​​ശി​​​യി​​​ൽ നി​​​ന്നും 64,999 രൂ​​​പ​​​യും ത​​​ട്ടി​​​യെ​​​ടു​​​ത്തു. ഓ​​​ൺ​​​ലൈ​​​ൻ പ​​​ര​​​സ്യം ക​​​ണ്ട് വാ​​​ട്സാ​​​പ്പ് വ​​​ഴി ചാ​​​റ്റ് ചെ​​​യ്ത് കാ​​​മ​​​റ പ​​​ർ​​​ച്ചേ​​​സ് ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി പ​​​ണം ന​​​ല്കി​​​യ ക​​​തി​​​രൂ​​​ർ സ്വ​​​ദേ​​​ശി​​​യു​​​ടെ 43,000 രൂ​​​പ ന​​​ഷ്‌​​​ട​​​മാ​​​യി. ഫേ​​​സ്ബു​​​ക്ക് പ​​​ര​​​സ്യം ക​​​ണ്ട് പ​​​ർ​​​ച്ചേ​​​സ് ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി പ​​​ണം ന​​​ല്കി​​​യ പി​​​ണ​​​റാ​​​യി സ്വ​​​ദേ​​​ശി​​​യു​​​ടെ 21,400 രൂ​​​പ ന​​​ഷ്ട​​​മാ​​​യി.

Latest News

Up